11:56am 25 September 2026
NEWS
ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു
25/09/2026  09:15 AM IST
nila
ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്തു

 

ചെങ്ങന്നൂർ: സമഗ്ര ശിക്ഷാ കേരളം ചെങ്ങന്നൂർ ബി ആർ സിയുടെ നേതൃത്വത്തിൽ പെരിങ്ങിലിപ്പുറം ഗവൺമെൻറ് യുപി സ്കൂളിൽ സജ്ജീകരിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിലെ അപ്പർ പ്രൈമറി ക്ലാസുകൾ മുതലുള്ള വിദ്യാർത്ഥികൾക്ക് തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാരിൻറെ  സ്റ്റാർസ് പദ്ധതിക്ക് കീഴിൽ കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി ചേർന്ന് എസ് എസ് കെ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രീയേറ്റീവ് കോർണർ. പഠനത്തോടൊപ്പം ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ്, ഫർണിച്ചർ നിർമ്മാണം, കേക്ക് നിർമ്മാണം, തയ്യൽ,ക്രാഫ്റ്റ് വർക്കുകൾ, എൽ ഇ ഡി നിർമ്മാണം, പാചകം തുടങ്ങി വിവിധ തൊഴിൽ മേഖലകൾ പരിചയപ്പെടുന്നതിനും സ്വന്തം അഭിരുചി തിരിച്ചറിഞ്ഞുള്ള നൈപുണി വികസനത്തിനും ക്രീയേറ്റീവ് കോർണറിലൂടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. 400 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തയ്യൽ മെഷീൻ , മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ , ഗ്യാസ് സ്റ്റവ്,  പാത്രങ്ങൾ, ഷെൽഫുകൾ, എന്നിങ്ങനെ  ഓരോ തൊഴിൽ മേഖലയ്ക്കും ആവശ്യമായ എല്ലാ ടൂളുകളും ഉപകരണങ്ങളും ഉൾപ്പെടുത്തി പൂർണ്ണമായി സജ്ജീകരിച്ച ലാബ് ആണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.

ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം പ്രമോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ സുധാമണി, ഗ്രാമപഞ്ചായത്ത് അംഗം രാജലക്ഷ്മി ഗണേഷ് , ബി പി സി പ്രവീൺ വി നായർ, ബിആർസി ട്രെയിനർ മനോജ് കുമാർ എം, ക്ലസ്റ്റർ കോഡിനേറ്റർ വിജിത എ, പിടിഎ പ്രസിഡൻറ് മോൻ കുമാർ, അധ്യാപിക കവിത കെ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.